Skip to main content

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സി.ബി.എസ്.ഇ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനിലി, കുറ്റിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കൂടുവാന്‍ പാടില്ല. അതേസമയം പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ കേന്ദ്ര/സംസ്ഥാന/ പൊതുമേഖല/ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ട്രൈബല്‍ ഡെവല്പമെന്റ് ഓഫീസ് കാസര്‍കോട്, ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍ 04994 255466.

date