Skip to main content

അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കഞ്ഞിക്കുഴി  ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകർക്കാണ് അവസരം. അപേക്ഷ ഫോമിന്റെ മാതൃക കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നിന്നും കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം: 18നും 46 നും മധ്യേ. 

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും പഞ്ചായത്തിൽ സ്ഥിര താമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് 31 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 9188959688.

date