Skip to main content

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം സംഘാടക സമിതി രൂപവത്കരണയോഗം വെള്ളിയാഴ്ച

ആലപ്പുഴ: പിണറായി വിജയൻ സർക്കാരിന്റെ രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ, എന്റെ കേരളം-പ്രദർശന വിപണന മേള എന്നിവ ജില്ലയിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ സംഘാടക സമിതിയോഗം മാർച്ച് 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേരും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ജില്ലയിൽ നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിർബന്ധമായും  യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

date