Skip to main content

ജില്ലാതല ലൈബ്രറി സെമിനാര്‍ നാളെ

 ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ലൈബ്രറി സെമിനാര്‍ നാളെ (മാര്‍ച്ച് 26) രാവിലെ 10 മണി മുതല്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിക്കും. 

പൗരത്വം, ദേശീയത എന്ന വിഷയത്തില്‍ ഡോ.സി. ഉണ്ണികൃഷ്ണന്‍ സെമിനാര്‍ അവതരിപ്പിക്കും. വായന മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍ വിതരണം ചെയ്യും. ജില്ല സെക്രട്ടറി ടി. തിലകരാജ് സ്വാഗതവും സി.ബി. ചന്ദ്രബാബു ആദ്യപ്രതികരണവും നടത്തും. 

date