Skip to main content

ചേര്‍ത്തല തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 27-ന്

ചേര്‍ത്തല തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 27-ന് രാവിലെ 9.30-ന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യതിഥിയാകും. പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ. റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ചേര്‍ത്തല മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, സബ് കളക്ടര്‍ സൂരജ് ഷാജി, ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, മറ്റു ജനപ്രധിനിതികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date