Skip to main content

മന്ത്രി എം.ബി രാജേഷ് ഇന്ന് ജില്ലയില്‍

 

തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന് (മാര്‍ച്ച് 25) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് തിരുമ്മിറ്റക്കോട് ജി.എല്‍.പി.എസില്‍ യാത്രയയപ്പ് സമ്മേളനവും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനവും ഉദ്ഘാടനം, 11 ന് തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ പി.ഡബ്ല്യു.ഡി-കെ.ആര്‍.എഫ്.ബി റോഡ് അവലോകനം, ഉച്ചയ്ക്ക് 12 ന് കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തില്‍ തദ്ദേശ ദിനാഘോഷം സ്വാഗത സംഘം പിരിച്ചുവിടല്‍ യോഗം, ഉച്ചയ്ക്ക് ശേഷം മൂന്നിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജലജീവന്‍ മിഷന്‍ അവലോകനം എന്നിവയില്‍ പങ്കെടുക്കും.

date