Skip to main content

വാഹനങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പട്ടാമ്പി, ഷൊര്‍ണൂര്‍, തൃത്താല, ഒറ്റപ്പാലം സര്‍ക്കിള്‍ പരിധിയിലെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ദര്‍ഘാസ് ഫോറം മാര്‍ച്ച് 27 മുതല്‍ 30 വരെ ലഭിക്കും. മാര്‍ച്ച് 31 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. നിരതദ്രവ്യം 5400 രൂപ. ഫോണ്‍: 0491 2505081.

date