Post Category
നവീകരിച്ചമണ്ട്രോതുരുത്തില് മോക്ക് ഡ്രില്‍ മാര്‍ച്ച് 29ന്
കൊല്ലം താലൂക്കിലെ മണ്‍ട്രോതുരുത്ത് വില്ലേജ് പരിധിയില്‍ (മാര്‍ച്ച് 29) രാവിലെ 11 ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ നടത്തും. പ്രകൃതിക്ഷോഭങ്ങളില്‍ ദുരന്തനിവാരണ സേനയുടെയും ഉദ്യോഗസ്ഥരുടെയും പ്രതിരോധ പ്രതികരണ നടപടികള്‍ തത്സ്ഥിതി നിരീക്ഷിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. കൊല്ലം താലൂക്ക് റെസ്പോണ്സിബിള് ഓഫീസറായ സബ് കലക്ടറെ നോഡല്‍ ഓഫീസറായി നിയോഗിച്ചും കൊല്ലം തഹസില്‍ദാര്‍ക്ക് പൂര്‍ണ ചുമതല നല്‍കിയും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മോക്ക് ഡ്രില്ലിന് മുന്നോടിയായി പോലീസ്, ഫയര്‍, തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് 2.30 ന് താലൂക്ക് ഓഫീസില്‍ ടേബില്ടോപ്പ് എക്സര്‍സൈസ് സംഘടിപ്പിക്കും.
date
- Log in to post comments