Skip to main content
ഫോട്ടോ അടിക്കുറിപ്പ് - മായ അനില്‍കുമാര്‍ - പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി  ചുമതലയേറ്റ മായ അനില്‍കുമാറിന് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുക്കുന്നു.

മായ അനില്‍കുമാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മായ അനില്‍കുമാര്‍ ചുമതലയേറ്റു.  പുളിക്കീഴ് ഡിവിഷനില്‍ നിന്നുള്ള അംഗമായ മായ അനില്‍കുമാര്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് പേര് നിര്‍ദേശിക്കുകയും രാജി പി രാജപ്പന്‍ പിന്‍താങ്ങുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സത്യവാചകം ചൊല്ലി കൊടുത്തു.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടി നടന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.    
    (പിഎന്‍പി 936/23)
 

date