Skip to main content

പഠനം പാതിവഴിയിൽ നിലച്ചവർക്ക് തുടർ പഠനത്തിനുള്ള അവസരവുമായി സാക്ഷരതാ മിഷൻ

 

പാതിവഴിയിൽ പഠനം നിലച്ചവർക്ക് സുവർണാവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദർശന വിപണന മേള. സാക്ഷരതാ മിഷന്റെ സ്റ്റാളിലാണ് പാതി വഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം നൽകുന്നത്. സ്റ്റാളിൽ നിന്ന് നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

 

നാല്, ഏഴ് ക്ലാസുകളുടെ സാക്ഷരതാ കോഴ്സും പത്താം ക്ലാസ്, പ്ലസ് ടു തരം തുല്യതാ കോഴ്സുകളുമാണ് സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്നത്. ഈ മാസം 30 വരെ രജിസ്ട്രേഷൻ സമയമായതിനാൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനോടകം 50ലധികം പേരാണ് പ്രദർശന നഗരിയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. നൂറു കണക്കിന് പേരാണ് ദിവസേന സന്ദർശനം നടത്തുന്നത്. 

 

700 പഠിതാക്കൾക്ക് സൗജന്യമായി പത്ത്, പ്ലസ് ടു തുല്യത കോഴ്സ് പഠിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. വിവിധ സർക്കാർ പദ്ധതികളുടെയും സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും വിശദമായ വിവരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

date