Skip to main content

മൂവാറ്റുപുഴ നഗരം നാലുവരി പാതയാക്കൽ;നിർമ്മാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും നഗര വികസനങ്ങളുമായി മൂവാറ്റുപുഴ വികസന കുതിപ്പിലേക്ക്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നഗരം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഏപ്രിൽ 10 ന് ഉച്ചക്ക് 2.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. 

 

32.14 കോടി രൂപ ചിലവിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ പി ഓ ജംഗ്ഷൻ മുതൽ വെള്ളൂർകുന്നം ജംഗ്ഷൻ വരെയാണ് നാലുവരി പാതയാക്കി വികസിപ്പിക്കുന്നത്.

 

നെഹ്റു പാർക്കിന് സമീപം നടക്കുന്ന പരിപാടിയിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാക്ഷണം നടത്തും. മാത്യു കുഴൽ നാടൻ എം എൽ എ അധ്യക്ഷത വഹിക്കും. 

 

കെ.ആർ എഫ്.ബി എക്സികുട്ടീവ് എൻജിനീയർ മിനി മാത്യു റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർമാൻ പി പി എൽദോസ് , കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കൽ , മുൻ എം പി. ഫ്രാൻസിസ് ജോർജ്ജ് മുൻ എംഎൽഎ മാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴക്കൻ , ബാബു പോൾ, ജോണി നെല്ലൂർ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

date