Skip to main content

ഭിന്നശേഷി സഹായ ഉപകരണ വിതരണം: മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ്റെ എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12.30ന് ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ  ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ശുഭയാത്ര പദ്ധതി പ്രകാരം ഇലക്ട്രോണിക് വീൽ ചെയറുകളുടെ വിതരണവും ശ്രാവൺ പദ്ധതി പ്രകാരം ശ്രവണ സഹായികളുടെ വിതരണവും ഹസ്തദാനം പദ്ധതി പ്രകാരം 20000 രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും മറ്റു സഹായ ഉപകരണങ്ങളുടെ വിതരണവുമാണ് ചടങ്ങിൽ നടക്കുക.

ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു,  സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ  ടി.എം ഷെനിൻ, അംബിക ചന്ദ്രൻ, പി.എ ഷെരീഫ്, ദിവ്യ നോബി,  പി.ബി രാജേഷ്, കൗൺസിലർമാരായ പി.എം അയൂബ്, എസ്. ഷാജി, നഗരസഭ സെക്രട്ടറി പി.കെ സുബാഷ്, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ  ചെയർപേഴ്സൺ അഡ്വ. എം.വി ജയഡാളി, മാനേജിംഗ് ഡയറക്ടർ എസ്. ജലജ, ഡയറക്ടർമാരായ ഒ.വിജയൻ, ഗിരീഷ് കീർത്തി, ചാരുംമൂട് പുരുഷോത്തമൻ, എൻ.പി.ആർ.ഡി ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ആൻ്റോ വർഗീസ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ ഉഷ എന്നിവർ പങ്കെടുക്കും.

date