Skip to main content

മഴയെത്തും മുമ്പേ മനുഷ്യഡ്രോണുകള്‍; ജനകീയ ഓഡിറ്റിന് ജില്ലയില്‍ തുടക്കം

 

സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷന്‍ 'മഴയെത്തും മുമ്പേ മനുഷ്യഡ്രോണുകള്‍' എന്ന പേരില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ മഴയെത്തും മുമ്പേ മനുഷ്യഡ്രോണുകള്‍ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും വൃത്തിയാക്കേണ്ട ഇടങ്ങള്‍, പരിഹരിക്കേണ്ട മാലിന്യപ്രശ്‌നങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ഗ്രൂപ്പില്‍ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാവുന്നതാണെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date