Skip to main content
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ വസതി സ്പെഷ്യൽ ഓഫീസർ എ൯ ജീവ൯ സന്ദർശിക്കുന്നു. തഹസിൽദാർ രഞ്ജിത് ജോർജ്, വില്ലേജ് ഓഫീസർ വി.സി. രാജേന്ദ്ര൯, ടി. പ്രതാപ൯ എന്നിവർ സമീപം

കൃഷ്ണയ്യരുടെ വസതി സ്പെഷ്യൽ ഓഫീസർ സന്ദർശിച്ചു

നിയമ പഠന ഗവേഷണ കേന്ദ്രമാക്കുന്നതിന് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ എറണാകുളം എം.ജി റോഡിലെ വസതി – സദ്ഗമയ സർക്കാർ ഇതിനായി നിയോഗിച്ച സ്പെഷ്യൽ ഓഫീസർ എ൯. ജീവ൯ സന്ദർശിച്ചു. തഹസിൽദാർ രഞ്ജിത് ജോർജ്, വില്ലേജ് ഓഫീസർ വി.സി. രാജേന്ദ്ര൯, ടി. പ്രതാപ൯ എന്നിവരും സ്പെഷ്യൽ ഓഫീസർക്കൊപ്പമുണ്ടായിരുന്നു. സദ്ഗമയ ഏറ്റെടുത്ത് നിയമപഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിരുന്നു. 

 

date