Skip to main content

പറപ്പൂക്കര പഞ്ചായത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും ഇനി ഡിജിറ്റലിലേക്ക്.

പറപ്പൂക്കര പഞ്ചായത്തിലെ വില്ലേജ് ഓഫീസുകൾ  ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൂന്നു വില്ലേജ് ഓഫീസുകളിലേക്ക് എം എൽ എ ഫണ്ടിൽ  ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ  ലഭ്യമാകുമെന്ന് എംഎൽഎ പറഞ്ഞു.

21.80 ലക്ഷം രൂപയുടെ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളുമാണ് എം എൽ എ ഫണ്ടിൽ നിന്നും പുതുക്കാട് നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളുടെയും സേവനം ദ്രുതഗതിയിൽ  നടപ്പിലാക്കുന്നതിന്   ചെലവഴിക്കുന്നത്.

നെല്ലായി,പറപ്പൂക്കര,തൊട്ടിപ്പാൾ തുടങ്ങിയ പറപ്പൂക്കരയിലെ മൂന്ന് വില്ലേജ് ഓഫീസുകൾക്കാണ് ആദ്യ ഘട്ടത്തിൽ ഉപകരണങ്ങൾ കൈമാറിയത്.  

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അനൂപ് ഇ കെ അധ്യക്ഷനായി. ശശിധരൻ ടി ജി, അശോകൻ പന്തല്ലൂർ, കാർത്തിക ജയൻ, പുഷ്പാകരൻ, സാലി കെ കെ, ബിജു പി പി,കവിത സുനിൽ, മെർലിൻ ജോർജ്,പി ടി കിഷോർ,ബീന സുരേന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date