Skip to main content

അങ്കണവാടികളിലെ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു

 

ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകള്‍ക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും സേവന തല്‍പരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് 3 വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി വര്‍ഷത്തെ വയസിളവുണ്ട്. അങ്കണവാടി വര്‍ക്കര്‍ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എല്‍ സി പാസായിരിക്കണം. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ അതേ വിഭാഗത്തില്‍ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതല്‍ വിവരങ്ങള്‍ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രില്‍  20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം - ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.

date