Skip to main content

സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം

കേരള സംസ്ഥാന ഇലക്ട്രോണിക്‌സ്വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രിയൽ സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം നൽകുന്നു. ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഇപ്പോൾ അപേക്ഷിക്കാം. വനിതാ സംരംഭകർക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങൾക്കും മുൻഗണന നൽകും. ഓപ്പൺ സോഴ്‌സ് ഹാർഡ് വെയർ/സോഫ്റ്റ്വെയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവസരം. പ്രവേശനം ലഭിക്കുന്ന സംരംഭകർക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പൺ ഹാർഡ് വെയർ റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പൺ ഐ ഓ ടിഓപ്പൺ ഡ്രോൺഓപ്പൺ ജി ഐ എസ്ഓപ്പൺ ഈ ആർ പി സൊല്യൂഷൻഈ-ഗവേണൻസ്ലാംഗ്വേജ്  ടെക്‌നോളജിഅസിസ്റ്റീവ് ടെക്‌നോളജി മേഖലകളുമായി സഹകരിച്ച് പ്രവർത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാർക്കറ്റിൽ എത്തിക്കാനുള്ള അവസരവും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്:  ഇ-മെയിൽ : incubator@icfoss.inഫോൺ:  0471-2700012/13, 9400225962, 0471-2413012/13/14.

       പി.എൻ.എക്‌സ്. 1678/2023

date