Skip to main content

ലീഗൽ മെട്രോളജി വകുപ്പിന്‍റെ പൂർണ്ണത, ക്ഷമത പരിശോധന തുടരുന്നു

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന പൂർണ്ണത പരിശോധനയും, ഇന്ധന വിതരണ കേന്ദ്രങ്ങളിൽ നടത്തുന്ന ക്ഷമത പരിശോധനയും തുടരുന്നുവെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാത്തതും, അളവിൽ കുറവ് നൽകുന്നതും കണ്ടെത്തുന്നതിന് ഊന്നൽ നൽകിയാണ് പരിശോധന.

എറണാകുളം ജില്ലയിൽ 3207 വ്യാപാരസ്ഥാപനങ്ങളിലും, 65 ഇന്ധന വിതരണ കേന്ദ്രങ്ങളിലുമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. 1093 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് 9,21,500 രൂപ രാജിഫീസ് ഈടാക്കിയിട്ടുണ്ട്. ജില്ലയിൽ മാർച്ച്‌ രണ്ട് മുതൽ, മൂന്ന് സ്ക്വാഡുകളായാണ്   പരിശോധന ആരംഭിച്ചത്.  2022-23 സാമ്പത്തിക വർഷം ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കേസുകൾ ഉൾപ്പെടെ 5921 കേസുകളിലായി 68,42,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട് 

date