Skip to main content

തളിർ ഗ്രൂപ്പ് വനിതകൾക്കിനി കൃഷിയോടൊപ്പം തയ്യൽ പരിശീലനവും

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ വനിതകളുടെ കൂട്ടായ്മയായ തളിർ ഗ്രൂപ്പ് കൃഷിയോടൊപ്പം റെഡിമേഡ് വസ്ത്ര നിർമ്മാണവും തയ്യൽ പരിശീലനവും ആരംഭിച്ചു. തളിർ ഗ്രൂപ്പിന്റെ പുതിയ സംരംഭം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മതിലകം ബ്ലോക്ക് പഞ്ചായത്തിൻ്റെ സംരംഭകർക്കുള്ള സബ്സിഡിയും ആർ കെ ഐ ഇ ഡി പി യുടെ സഹായയും ഉപയോഗിച്ചാണ് വസ്ത്രനിർമ്മാണവും തയ്യൽ പരിശീലനവും നടക്കുന്നത്. ചടങ്ങിൽ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ അഫ്സൽ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിതൻ, വാർഡ് മെമ്പർ സന്തോഷ് കോരു ചാലിൽ, വാർഡ് മെമ്പർമാരായ ജോസിടൈറ്റസ്, സുഭി പ്രമോദ്, സി ഡി എസ് ചെയർപേഴ്സൺ റീന ആൻ്റണി, സി ഡി എസ് മെമ്പർ രാധിക ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

date