Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചാരണാര്‍ഥം വ്യത്യസ്ത സമയ ദൈര്‍ഘ്യമുള്ള (60 സെക്കന്റില്‍ താഴെ, 60 മുതല്‍ 120 സെക്കന്റ് വരെ, 120 സെക്കന്റിന് മുകളില്‍) പ്രൊമോഷണല്‍ വീഡിയോകള്‍, ഗ്രാഫിക് വീഡിയോകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും പ്രോഗ്രാം വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുന്നതിനും യോഗ്യരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. 
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത, സീല്‍ ചെയ്ത ക്വട്ടേഷന്‍ 2023 ഏപ്രില്‍ 24 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തണം. കവറിനു പുറത്ത് എന്റെ കേരളം പ്രദര്‍ശന- വിപണന മേള 2023 ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി-7 ക്വാര്‍ട്ടേഴ്‌സ്, സിവില്‍ സ്‌റ്റേഷന്‍, അയ്യന്തോള്‍. ഫോണ്‍- 0487 2360644

date