Skip to main content

സർവേ റെക്കോഡുകൾ പ്രസിദ്ധീകരിച്ചു

കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഉജാർഉൾവാര് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ കേരള സർവേയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂർത്തിയാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ സർവേ റിക്കാർഡുകൾ എന്റെ ഭൂമി’ പോർട്ടലിലും, ക്യാമ്പ് ഓഫിസ്, ഉജാർഉൾവാര് (വനിതാ വിപണനകേന്ദ്രംബായികട്ട) ഓഫിസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് entebhoomi.kerala.gov.in സന്ദർശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. ക്യാമ്പ് ഓഫീസിൽ സജ്ജീകരിച്ച സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ റെക്കാർഡുകൾ പരിശോധിക്കുകയും ചെയ്യാം. റെക്കോഡുകൾ സംബന്ധിച്ച പരാതികൾ 30 ദിവസത്തിനകം കുമ്പള റീസർവേ സുപ്രണ്ടിന് ഫോം 160 ൽ നേരിട്ടോ, ''എന്റെ ഭൂമിപോർട്ടൽ മുഖേന ഓൺലൈനായോ സമർപ്പിക്കണം. നിശ്ചിത റെക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ. വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവേ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റെക്കോഡുകൾ അന്തിമമാക്കും. സർവേ സമയത്ത് തർക്കം ഉന്നയിച്ച് സർവേ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂ ഉടമസ്ഥന്മാർക്ക് ഈ അറിയിപ്പ് ബാധകമല്ല.

       പി.എൻ.എക്‌സ്. 1683/2023

date