Skip to main content

പട്ടികജാതി യുവതീ യുവാക്കൾക്ക് വിദേശ തൊഴിൽ ധനസഹായം

 

അഭ്യസ്ത വിദ്യരും തൊഴിൽരഹിതരും വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവരും 20 നും 45 നും മദ്ധ്യേ പ്രായമുള്ളവരുമായ പട്ടികജാതി യുവതീ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ തേടുന്നതിന് ധനസഹായം നൽകുന്നു. വിദേശത്ത് ജോലി ലഭ്യമാകുന്ന മുറയ്ക്ക് പ്രാരംഭ ചെലവുകൾ പരിഹരിക്കുന്ന തിനായാണ് ധനസഹായം നൽകുന്നത്. പാസ്പോർട്ടിന്റെയും തൊഴിൽ വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സ്/ ബന്ധപ്പെടേണ്ടതാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ഫോൺ നമ്പർ : 0484-2422256. 

date