Skip to main content

പാറശാല താലൂക് ആശുപത്രിയില്‍ ചൈതന്യം പദ്ധതിയ്ക്ക് തുടക്കമായി

പാറശാല താലൂക്ക്് ആശുപത്രിയിലെ ചൈതന്യം പദ്ധതിയുടെ ഉദ്ഘാടനം സി കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ മുഖാന്തിരം കാര്‍ബണ്‍ ബഹിര്‍ഗമനവും വൈദ്യുതി ഉപയോഗവും ഗണ്യമായി കുറയ്ക്കാനും സാധിക്കുന്ന പദ്ധതിയാണ് ചൈതന്യം. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആശുപത്രി, ഊര്‍ജ്ജ സംരക്ഷണത്തിലും മാതൃകയാവുകയാണെന്ന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഇത് വഴി പ്രതിമാസം വരുന്ന വൈദ്യുത ബില്ല് ഗണ്യമായി കുറയ്ക്കാനും, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് വൈദ്യുതി ഉപകരണങ്ങള്‍ വഴി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനും സാധിക്കും.

ഇതോടൊപ്പം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ചടങ്ങില്‍ എം എല്‍ എ ഏറ്റുവാങ്ങി.  25 ലക്ഷം രൂപ വിലമതിക്കുന്ന ഊര്‍ജ്ജ ക്ഷമതയുള്ള 15 റഫ്രിജറേറ്റര്‍,  13 എല്‍.ഇ.ഡി ലൈറ്റ്, 18 എയര്‍ കണ്ടിഷണര്‍, 248 ഫാന്‍, 4 പമ്പ്  എന്നിവയാണ് ഇഎംസി  വഴി ആശുപത്രിക്ക് ലഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെന്‍ഡാര്‍വിന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത, ഇഎംസി ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍,  ആശുപത്രി സൂപ്രണ്ട് ഡോനിത എസ്. നായര്‍, മറ്റു ജനപ്രതിനിധികള്‍ എച്ച്.എം.സി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date