Skip to main content
അറിയിപ്പുകൾ 

അറിയിപ്പുകൾ 

 

ബോധവൽക്കരണ ക്യാമ്പ് 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ഏപ്രിൽ 27 ന് രാവിലെ ഒമ്പത് മണിക്ക് 'നിധി ആപ്കെ നികട്' (പി.എഫ്. നിങ്ങൾക്കരികിൽ) എന്ന പേരിൽ വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്കപരിപാടിയും നടത്തും. കോൺഫറൻസ് ഹാൾ, മലബാർ കോഫീ ഹൗസ്, ബാലുശ്ശേരി മുക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ നടക്കുക.  പി.എഫ്. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവരിൽ നിന്നും പങ്കെടുക്കാൻ താല്പര്യമുള്ളവർ  https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിച്ചോ ro.kozhikode@epfindia.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2367568 

 

പലിശരഹിത ഭവന വായ്പ

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വായ്പാ തുക- രണ്ടരലക്ഷം രൂപ. ഏഴു വർഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയിൽ രണ്ട് വർഷം പൂർത്തിയായ, 30-50 ഇടയിൽ പ്രായമുള്ള അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസിൽ മെയ് 31 ന് അഞ്ച് മണിക്കകം സമർപ്പിക്കണം.
വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,  കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, വെസ്റ്റ് ഹിൽ പി ഒ, ചക്കോരത്ത് കുളം കോഴിക്കോട് 673005. കൂടുതൽ വിവരങ്ങൾക്ക്: 0495-2966577

 

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം 

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ ആരംഭിക്കുന്ന സൈബർ സെക്യൂരിറ്റി, ആൻഡ്രോയ്‌ഡ് അപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്, ബിഗിനേഴ്‌സ് കോഴ്സ് ഇൻ അനിമേഷൻ ആൻഡ് വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ്ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയ്ന്റനൻസ്, എന്നീ ഗവണ്മെന്റ് അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8590605260 , 0471-2325154

date