Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ സ്റ്റാള്‍.

എന്റെ കേരളം പ്രദര്‍ശന വിപണന മേള തനത് ഉത്പന്നങ്ങളുമായി അട്ടപ്പാടി ഫാമിങ് സൊസൈറ്റി സ്റ്റാളുകള്‍

കാപ്പിയും  തുവരയും റാഗിയും ചാമയും ഉള്‍പ്പെട്ട നാടന്‍ ഉത്പന്നങ്ങളുമായി അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി. അട്ടപ്പാടിയിലെ തനത് ഉത്പന്നങ്ങളാണ് കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നത്. ഫാമിലെ കൃഷിയിടത്തില്‍ അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങള്‍, തുവര, റാഗി, ചാമ, തിന, വരഗ്, കുരുമുളക്, മഞ്ഞള്‍ പൊടി, ഏലം, പുല്‍ തൈലം തുടങ്ങിയ പരമ്പരാഗത നാടന്‍ ഉത്പന്നങ്ങള്‍ കോ-ഓപ്പറേറ്റീവ് ഫാമിന്റെ സ്റ്റാളിലൂടെ ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മേള.

ടേബിള്‍ സ്റ്റാന്‍ഡുകള്‍, കൊട്ടകള്‍..

മുള ഉത്പന്നങ്ങളുമായി വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ അട്ടപ്പാടിയിലെ വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി മുള ഉത്പന്നങ്ങളുമായാണ് വിപണന മേളയില്‍ എത്തിയിരിക്കുന്നത്. സൊസൈറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ മുളകൊണ്ട് നിര്‍മ്മിച്ച കരകൗശല-അലങ്കാര വസ്തുക്കള്‍, അടുക്കള ഉപകരണങ്ങള്‍, കൊട്ടകള്‍, ടേബിള്‍ സ്റ്റാന്‍ഡുകള്‍, മുളകൊണ്ടുള്ള പൂക്കള്‍, ചന്ദനത്തിരി സ്റ്റാന്റ്, പുട്ട് കുറ്റി, തവികള്‍, സ്പൂണുകള്‍, തുടങ്ങി വ്യത്യസ്തമായ നിരവധി ഉത്പന്നങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളിലൂടെ നേരിട്ട് വാങ്ങാം.
 

date