Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള കണ്‍സ്യുമര്‍ഫെഡിന്റെ മൊബൈല്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ അരി ഉള്‍പ്പെടെയുള്ള പലചരക്ക്, സ്‌കൂള്‍ സ്റ്റേഷനറി സാധനങ്ങള്‍, വിഷു-റംസാന്‍ കിറ്റ്

പൊതുവിതരണ സഹകരണ മേഖലയിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിന്റെ സേവനം എന്റെ കേരളം പ്രദര്‍ശന മേളയിലും ലഭിക്കും. പലചരക്ക് സാധനങ്ങളും സ്‌കൂള്‍ സ്റ്റേഷനറി സാധനങ്ങളും പൊതുവിപണിയേക്കാള്‍ വിലകുറവില്‍ ഇവിടെ ലഭ്യമാകും. വിഷുവിനും റംസാനും ആവശ്യമായ 21 നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് 999 രൂപക്ക് ഈ വാഹനത്തില്‍ ലഭ്യമാണ്. കൂടാതെ എല്ലാവിധ കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി സാധനങ്ങളും, ത്രിവേണി നോട്ടുബുക്കുകളും വാഹനത്തിലുണ്ട്. കിറ്റിലെ സാധനങ്ങളുടെ വിലയും അളവും വാഹനത്തിലുള്ള മറ്റു സാധനങ്ങളുടെ വിവരങ്ങളും താഴെ ചേര്‍ക്കുന്നു.

വിഷുവിനും റംസാനും ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്

കറുവ അരി- 5 കിലോ ഗ്രാം- 180.00 രൂപ
പഞ്ചസാര- 1 കി.ഗ്രാം- 38.00
ചെറുപയര്‍ പരിപ്പ് -250 ഗ്രാം -28.75
ശര്‍ക്കര-1 കി.ഗ്രാം - 50.00
മൈദ - 1 കി.ഗ്രാം - 45.50
അണ്ടിപ്പരിപ്പ് - 25 ഗ്രാം - 26.00
ഉണക്കമുന്തിരി-50 ഗ്രാം-9.50
ഏലക്ക -10 ഗ്രാം - 26.00
മില്‍മ നെയ്യ്- 100 മില്ലി -71.00
ത്രിവേണി വെളിച്ചെണ്ണ-500 മില്ലി -78.00
തുവരപരിപ്പ്- 500 ഗ്രാം- 63.50
ചെറുപയര്‍- 500 ഗ്രാം -60.50
വന്‍കടല - 500 ഗ്രാം - 30.75
വന്‍പയര്‍ -500 ഗ്രാം - 44.00
പപ്പടം -ഒരു പാക്കറ്റ് - 19.00
പുളിയവര- 250 ഗ്രാം -32 00
കടലപരിപ്പ്- 250 ഗ്രാം -18.25
ബിരിയാണി അരി-1 കെ ജി - 58.50
ഉഴുന്നുബോള്‍- 500 ഗ്രാം -61.00
മുളക്പൊടി- 100 ഗ്രാം - 25.50
മല്ലിപൊടി -100 ഗ്രാം -21.00
തുണിസഞ്ചി വില - 12.25
മൊത്തം - 999 രൂപ

സാധാരണ സാധനങ്ങള്‍

പച്ചരി - 1 കിലോ - 30
കാബൂളി  - 1 കിലോ - 133
ആട്ട - 1 കിലോ -42
ബെന്‍സി റവ - 1 കിലോ - 44
റവ ( ലൂസ് )  1 കിലോ - 46
മട്ട  അരി - 1 കിലോ - 43
സോയ - 1 കിലോ - 120
കേര വെളിച്ചെണ്ണ- 1 ലിറ്റര്‍ - 162
ത്രിവേണി വെളിച്ചെണ്ണ - 1 ലിറ്റര്‍ - 156
ചായപ്പൊടി - 1 കിലോ - 150
എല്‍.ജി കായം - 50 ഗ്രാം - 71
റെഡ് ലേബല്‍ - 500 ഗ്രാം - 154
ക്യൂട്ടി സോപ് - 1 - 25
ഗോള്‍ഡ് 916 - 400 ഗ്രാം ( 1)  38
ലക്സ് കോംബോ പാക്ക് - 3* 100 ഗ്രാം - 1 - 100
സൈക്കിള്‍ 3 ഇന്‍ 1 - 1 - 45
കെ.ടി മുളക് പൊടി - 250 ഗ്രാം -  83
കെ.ടി മല്ലി പൊടി - 500 ഗ്രാം - 121
കെ.പി.എസ് പുട്ടുപൊടി - 1 കിലോ -54
കെ.പി.എസ് അരിപ്പൊടി  - 1 കിലോ - 50
ആശീര്‍വാദ് ആട്ട - 1 കിലോ - 57

date