Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഭാരതീയ ചികിത്സ വകുപ്പ് സ്റ്റാള്‍.

വേനലില്‍ തണുക്കാം.. ക്ഷീണം കുറയ്ക്കാം ഔഷധ പാനീയത്തിന് ആവശ്യക്കാരേറെ...

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാളില്‍ വേനലില്‍ തണുക്കാനും ക്ഷീണം കുറയ്ക്കാനുമുള്ള ദ്രാക്ഷാദി ഔഷധ പാനീയത്തിന് ആവശ്യക്കാര്‍ ഏറെ. വേനലില്‍ ശരീരം തണുപ്പിക്കാനും ക്ഷീണം കുറയ്ക്കാനുമുള്ള രുചികരമായ ദ്രാക്ഷാദി ഔഷധ പാനീയമാണ് കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. അഷ്ടാംഗഹൃദയത്തില്‍ വിവരിക്കുന്ന പ്രകാരം ശര്‍ക്കരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് രൂപപ്പെടുത്തി എടുക്കുന്നതാണ് പാനീയം. ക്ഷീണം അകറ്റുന്നതിനോടൊപ്പം വിളര്‍ച്ചയ്ക്കും തലകറക്കം, ഛര്‍ദ്ദി രോഗാവസ്ഥകള്‍ക്കും ഈ ഔഷധപാനീയം ഫലപ്രദമാണ്. അമ്പത് ആയുര്‍വേദ ഔഷധങ്ങള്‍ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഔഷധ പെട്ടിയും പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് ആയുര്‍വേദത്തെ പരിചയപ്പെടുത്തുന്ന പ്രദര്‍ശന വസ്തുക്കളും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

date