Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്

ഏപ്രില്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 12) ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ചൊല്ലരങ്ങ് കാവ്യാലാപന പരിപാടി നടക്കും. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പ്രധാന വേദിയിലാണ് പരിപാടി. രാജീവ് കാറല്‍മണ്ണ പരിപാടി നയിക്കും.

സെമിനാര്‍

ഇന്ന് (ഏപ്രില്‍ 12) ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ കെ-ഡിസ്‌ക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് ക്രോപ്പ് ഇന്‍ഷുറന്‍സ് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് 3.30 മുതല്‍ 4.30 വരെ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ മോട്ടിവേഷന്‍ ക്ലാസും നടക്കും.

സാംസ്‌കാരിക പരിപാടി നിറവില്‍ ഇന്ന്

ഇന്ന് (ഏപ്രില്‍ 12) വൈകിട്ട് അഞ്ചിന് കലാപരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനായ ടി.കെ ശങ്കരനാരായണന്‍ നിര്‍വഹിക്കും. 5.10 ന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ ഓട്ടന്‍തുള്ളല്‍ അരങ്ങേറും. 6.10 ന് പ്രശസ്ത പിന്നണി ഗായിക അപര്‍ണ രാജീവ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ലൈവ് നടക്കും. രാത്രി 8.10ന് എന്‍.ഡബ്ല്യൂ ഡാന്‍സ് കമ്പനി അവതാരകരായ സുമേഷ് ചന്ദ്രന്‍, സിനിമാതാരങ്ങളായ അച്ചു, കിച്ചു, സന്തോഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാ ഷോ അരങ്ങേറും.

date