Skip to main content

വിഷു-റംസാന്‍ ഫെയറുകള്‍ ഇന്ന് മുതല്‍

 

വിഷു-റംസാന്‍ ആഘോഷത്തോടനുബന്ധിച്ച് വിലനിയന്ത്രണം ലക്ഷ്യമിട്ട് ഇന്ന് (ഏപ്രില്‍ 12) മുതല്‍ 21 വരെ എല്ലാ താലൂക്കുകളിലും ജില്ലാതലങ്ങളിലും സപ്ലൈകോ വിഷു-റംസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നു. ഇന്ന് ചിറ്റൂര്‍ താലൂക്കില്‍ ആരംഭിക്കുന്ന വിഷു-റംസാന്‍ ഫെയര്‍ രാവിലെ 11.30 ന് സൂപ്പര്‍ മാര്‍ക്കറ്റ് ചിറ്റൂര്‍ പരിസരത്ത് കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത അധ്യക്ഷയാകും. ജില്ലാതല വിഷു-റംസാന്‍ ഫെയര്‍ പാലക്കാട് പീപ്പിള്‍സ് ബസാര്‍ പരിസരത്ത് വൈകിട്ട് മൂന്നിന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാകുമെന്ന് സപ്ലൈകോ ഡിപ്പോ മാനേജര്‍ അറിയിച്ചു.

date