Post Category
പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കുള്ള ശാസ്താംകോട്ട, പെണ്‍കുട്ടികള്‍ക്കുള്ള കുന്നത്തൂര്‍, പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി- പട്ടികവര്‍ഗ, ജനറല്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, 2023 മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. താമസം, ഭക്ഷണം, യൂണിഫോം, നൈറ്റഡ്രസ്, ട്യൂഷന് തുടങ്ങിയവ സൗജന്യം. ഫോണ്‍- 9188920053.
date
- Log in to post comments