Skip to main content

ടെണ്ടർ ക്ഷണിച്ചു

 

2023-24 സാമ്പത്തിക വർഷം വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് റൂറൽ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. നിലവിലെ സ്റ്റോർ പർച്ചേസ് മാനുവലിലെ നിയമങ്ങൾ, വാഹനം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഈ ടെണ്ടറിന് ബാധകമായിരിക്കുന്നതാണ്. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോറത്തിന്റെ വില 500 രൂപ+12 % ജി എസ് ടി . ഇ.എം.ഡി 2400/-രൂപ. ടെണ്ടർ ഫോറം മെയ് 4 ന്  12.30 വരെ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 5 രാവിലെ 12.30 വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. ടെണ്ടറുകൾ ഒട്ടിച്ച / സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. കവറിന് പുറത്ത് 'വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2966305 

date