Skip to main content
റവന്യൂ വകുപ്പ് യോഗം ചേര്‍ന്നു

റവന്യൂ വകുപ്പ് യോഗം ചേര്‍ന്നു

 

ജില്ലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി  റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ വടകര പിഡബ്യൂഡി ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അപേക്ഷകളില്‍ വേഗം തന്നെ തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും പ്രവൃത്തി പൂര്‍ത്തീകരിച്ച ഏഴ് സ്മാര്‍ട്ട് ഓഫീസുകളുടെ ഉദ്ഘാടനം ഈ മാസം 24 ന് നടക്കുമെന്നും ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. സെപ്തംബര്‍ മാസമാകുന്നതോടെ  ബാക്കിയുള്ള വില്ലേജ് ഓഫീസുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 
നെല്‍വയല്‍ നീര്‍ത്തടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സബ് കലക്ടര്‍ വി ചെല്‍സാസിനി വിശദീകരിച്ചു.  വടകരയിലെ മിനി സിവില്‍ സ്റ്റേഷന്‍, ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഡിജിറ്റല്‍ റീ സര്‍വ്വേ തുടങ്ങി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. എഡിഎം സി മുഹമ്മദ് റഫീഖ്, കൊയിലാണ്ടി, വടകര, താമരശ്ശേരി,കോഴിക്കോട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, ആര്‍ടിഒ, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date