Skip to main content

കേരള ഖരമാലിന്യ പരിപാലന പദ്ധതി ; കൂടിയാലോചന ചേർന്നു

സംസ്ഥാന സര്‍ക്കാരിന്റെ  കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ (കെ എസ് ഡബ്ല്യൂ എം പി) ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂർ നഗരസഭക്ക്  11.90 കോടിയുടെ കര്‍മ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി കൂടിയാലോചന  ചേർന്നു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന കൂടിയാലോചന യോഗം അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗീത ടി.കെ അധ്യക്ഷയായി. കെ.എസ്.ഡബ്ലിയു.എം.പി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ശുഭിത മേനോൻ വിഷയാവതരണവും, ടെക്നിക്കൽ സർവ്വീസ് കൺസൾട്ടന്റ് ഉദ്യോഗസ്ഥ ബീന ഗോവിന്ദൻ ഗ്യാപ്പ് അനാലിസിസ് പ്രസന്റേഷനും നടത്തി. കെ.എസ്.ഡബ്ലിയു.എം.പി എൻവയോഴ്ൺമെന്റ് എഞ്ചിനീയർ ശ്രീകുമാർ, എസ്.ഡബ്ലിയു.എം എഞ്ചിനീയർ ഫാത്തിമ, പി എം സി/ടി എസ് സി ഉദ്യോഗസ്ഥരായ ഹസീന, അജിത്ത്, ബിജീഷ് തുടങ്ങിയ ഉദ്യോഗസ്ഥർ തുടർന്നുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ, സ്ഥിരം സമിതി അധ്യക്ഷരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, ഷീല പണിക്കശ്ശേരി പ്രതിപക്ഷ നേതാവ് സജീവൻ, നഗരസഭാ സെക്രട്ടറി വൃജ എൻ.കെ,വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ, പദ്ധതിയുടെ വിവിധ സ്റ്റേക്ക്ഹോൾഡേഴ്‌സ്, നഗരസഭ ഉദ്യോഗസ്ഥർ, ട്രാൻസ്ജെൻഡർ പ്രതിനിധികൾ തുടങ്ങിയവർ  പരിപാടിയിൽ പങ്കെടുത്തു.

date