Skip to main content
നാഷ്ണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌ (എൻ.ക്യു.എ.എസ്) പുന: അംഗീകാരം ലഭിച്ച കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം

കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിന്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌ പുന: അംഗീകാരം

കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിന്‌  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌ (എൻ.ക്യു.എ.എസ്) പുന: അംഗീകാരം ലഭിച്ചു. ഒ.പി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. കോട്ടപ്പടി  കുടുംബാരോഗ്യകേന്ദ്രത്തിന്‌ ഈ വിഭാഗങ്ങളിൽ 90 ശതമാനം മാർക്ക്‌ ലഭിച്ചു. 

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. മാർച്ച് 17, 18 തീയതികളിലായിരുന്നു കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിൽ കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്.

സര്‍ക്കാര്‍ ആശുപത്രികളുടെ സേവന ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്.  ഇതിലൂടെ ആരോഗ്യസ്ഥാപനങ്ങളുടെ സേവനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ടെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നിഖിലേഷ് മേനോൻ പറഞ്ഞു. സർക്കാരിന്റെ ആർദ്രം ദൗത്യത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയ ആരോഗ്യസ്ഥാപനമാണ്‌ കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം.

date