Skip to main content

ക്വാറി ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കരുത്: ജില്ലാ കളക്ടര്‍

ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കരുതെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശിച്ചു. ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധന നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിപണിയിലെ വില ഏകീകരിക്കുന്നത് ക്രഷര്‍ യൂണിറ്റ് ഉടമകളുമായും ചര്‍ച്ച വേണമെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു. ഇരു വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് മറ്റൊരു യോഗം കൂടി ചേരാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ ജിയോളജിസ്റ്റ് പ്രിയ മോഹന്‍, ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍, ക്വാറി ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date