Skip to main content
ഏലിയാമ്മയുടെ ഭർത്താവ് ഏബ്രഹാം.

പെൻഷൻ മുടങ്ങിയ ഏലിയാമ്മയ്ക്ക് കൈത്താങ്ങുമായി അദാലത്ത്

കോട്ടയം: രണ്ടര വർഷത്തെ വാർദ്ധക്യ കാല പെൻഷൻ കുടിശ്ശിക ലഭ്യമാകാതെ ഇരുന്ന ഏലിയാമ്മക്ക് കരുതലും കൈതാങ്ങും അദാലത്തിലൂടെ പരിഹാരമായി.
പാമ്പാടി മധുരത്തിൽ വീട്ടിൽ ഏലിയാമ്മ ഏബ്രഹാമിനാണ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയ കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത് ആശ്വാസമായത്.
വാർദ്ധക്യകാല പെൻഷനാണ് ഏലിയാമ്മക്ക് മുടങ്ങിയത്. 2019 ൽ പെൻഷൻ കിട്ടിയ ഏലിയാമ്മയ്ക്ക് യഥാസമയം മസ്റ്ററിങ് നടത്താനാവാതെ വന്നതോടെ പെൻഷൻ മുടങ്ങുകയായിരുന്നു.  ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദാലത്തിൽ നേരിട്ടെത്താൻ സാധിക്കാതിരുന്ന ഏലിയാമ്മയ്ക്കു  പകരം ഭർത്താവ് ഏബ്രഹാമാണ് പരാതിയുമായി എത്തിയത്.
പരാതി വിശദമായി പരിശോധിച്ച സഹകരണ - രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവനും ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് പരാതി പരിഹാരത്തിനായി നിർദേശം നൽകി. ഫണ്ട്  ലഭ്യമാകുന്ന മുറയ്ക്ക് തുക ലഭ്യമാകുമെന്നുള്ള മന്ത്രിയുടെ ഉത്തരവും കൈപ്പറ്റിയാണ് ഏബ്രഹാം മടങ്ങിയത്.

date