Skip to main content

ചേലക്കരയിൽ അഞ്ചര ലക്ഷം രൂപയുടെ ഭിന്നശേഷി ഉപകരണങ്ങൾ വിതരണം ചെയ്തു

ചേലക്കര ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ പത്മജ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ക്യാമ്പ് നടത്തി ലഭിച്ച ശുപാർശപ്രകാരം പഞ്ചായത്തിലെ 27 ഗുണഭോക്താക്കൾക്കാണ്  വീൽചെയർ, വോക്കിങ് സ്റ്റിക്ക്, ട്രൈപോഡ് സ്റ്റിക്ക്, സ്റ്റാറ്റിക് സൈക്കിൾ, തെറാപ്പി ബോൾ, സെൻസറി കിറ്റ്
എയർ ബെഡ് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തത്. 5,50,500 രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാനകി ടീച്ചർ, വാർഡ്‌ മെമ്പർമാരായ എൽസി ബേബി, ബീന മാത്യു, എ അസനാർ, അംബിക, ഗീത എന്നിവർ ആശംസകൾ നേർന്നു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ സ്വാഗതവും പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി നന്ദിയും പറഞ്ഞു.

date