Skip to main content

രജിസ്ട്രേഷൻ ക്യാമ്പും ഏകദിന പരിശീലനവും

സംസ്ഥാന സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ /ടാക്സി ഡ്രൈവർമാർക്കുള്ള ഏകദിന പരിശീലനവും രജിസ്ട്രേഷൻ ക്യാമ്പും 9ന് പടിഞ്ഞാറെ കോട്ടയിലെ റോഡിലുള്ള എം എ ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തും. കലക്ടർ വി ആർ കൃഷ്ണതേജ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ അധ്യക്ഷനാകും. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ. അംഗത്വ രജിസ്ട്രേഷനു വരുന്നവർ വാഹനത്തിന്റെ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ കൊണ്ടുവരണം. ഫോൺ 0487 2446545

date