Skip to main content

ജില്ലാ മിനി റസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് മെയ് 15ന്

ജില്ലാ റസ്‌ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023-24 വർഷത്തെ ജില്ലാ മിനി (അണ്ടർ 15) റസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് മെയ് 15ന് പി.പി.എം.എച്ച്.എസ്.എസ് കൊട്ടുകര സ്‌കൂളിൽ നടത്തും. ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും വുമൺസ് റസ്‌ലിംഗ് വിഭാഗത്തിൽ പെൺകുട്ടികൾക്കും മത്സരം നടത്തും. 2008, 2009 വർഷങ്ങളിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2010ൽ ജനിച്ചവർക്ക് മെഡിക്കൽ പാരന്റൽ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. താത്പര്യമുള്ളവർ രജിസ്റ്റേർഡ് ക്ലബ്, സ്ഥാപനങ്ങൾ മുഖേന ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ഫോട്ടോ എന്നിവ സഹിതം മെയ് 10ന് മുമ്പ് അപേക്ഷ നലകണം. ഫോൺ: 9895802441.

date