Skip to main content

പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് പ്രവേശനം. ഗവ. പ്രീമെട്രിക് ഹോസ്റ്റൽ വണ്ടൂർ, ഗവ. പ്രീമെട്രിക് ഹോസ്റ്റൽ മുക്കുതല പെരുമ്പടപ്പ്, ഗവ. പ്രീമെട്രിക് ഹോസ്റ്റൽ  മഞ്ചേരി എന്നിവയിലേക്ക് പെൺകുട്ടികൾക്കും, ഗവ. പ്രീമെട്രിക് ഹോസ്റ്റൽ പരപ്പനങ്ങാടി, ഗവ. പ്രീമെട്രിക് ഹോസ്റ്റൽ തച്ചിങ്ങാനാടം പെരിന്തമണ്ണ എന്നിവയിലേക്ക് ആൺകുട്ടികൾക്കുമാണ് പ്രവേശനം നൽകുന്നത്. പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം, ഭക്ഷണം, യൂണിഫോം, ചെരുപ്പ്, ബാഗ്, നൈറ്റ് ഡ്രസ്, ട്യൂഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ മാസത്തിൽ നിശ്ചിത തുകയും സ്‌പെഷ്യൽ അലവൻസും ലഭിക്കും. അപേക്ഷാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0483 2734901.

date