Skip to main content
 ഉണ്ണികൃഷ്ണൻ

വായ്പബാധ്യത; ഉണ്ണികൃഷ്ണന്റെ പലിശ ഒഴിവാക്കി അദാലത്ത്

കോട്ടയം : ഏഴു വർഷമായി പരിഹാരമാകാതെ കിടന്ന ബാങ്ക് വായ്പ പ്രശ്നത്തിന് അദാലത്തിൽ തീർപ്പ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് പുഞ്ചവയൽ സ്വദേശിയായ ഉണ്ണികൃഷ്ണന്റെ പരാതിക്ക് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പരിഹാരമൊരുക്കിയത്.

മകളുടെ വിവാഹ ആവശ്യത്തിനായി 2017 ൽ നാഗമ്പടം പട്ടികജാതി കോർപറേഷനിൽനിന്ന് രണ്ടു ലക്ഷം രൂപ ഉണ്ണികൃഷ്ണൻ വായ്പ എടുത്തിരുന്നു. ഇതിൽ 68,649 രൂപ അടച്ചു തീർത്തു. പ്രായാധിക്യത്തെ തുടർന്ന് ഉണ്ണികൃഷ്ണന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ.  ബാക്കിത്തുക അടയ്ക്കാൻ മാർഗമില്ലാതെയാണ് പരാതിയുമായി അദാലത്തിലെത്തിയത്.  പരാതി പരിഹരിച്ച മന്ത്രി, വായ്പ അടവിലെ കൂട്ടു പലിശ പൂർണമായും ഒഴിവാക്കുകയായിരുന്നു. പലിശ അടവിൽ 1,30,000 രൂപയാണ് മന്ത്രി ഇടപെട്ട് ഒഴിവാക്കിയത്.
 

date