Skip to main content

നഗര പ്രദേശങ്ങളിലും മറ്റു വാണിജ്യ പ്രദർശനമേളകളിലും പൊതുശൗചാലയങ്ങൾ നിർമ്മിക്കണം - താലൂക്ക് വികസനസമിതിയോഗം

 

ജനങ്ങൾ കൂടുന്ന നഗര പ്രദേശങ്ങളിലും മറ്റു വാണിജ്യ പ്രദർശനമേളകളിലും ആവശ്യത്തിന് പൊതുശൗചാലയങ്ങൾ നിർമ്മിക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. കല്ലായി മുതൽ മീഞ്ചന്ത വരെയുള്ള ഇന്റർലോക്ക് ചെയ്ത വഴിയോരങ്ങളിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

കോതിപ്പാലം പൊതുമരാമത്ത് ഭൂമിയിൽ അനധികൃത പെട്ടിക്കടകൾ കച്ചവടം നടത്തുന്നത് തടയാനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയരുന്നു. മാങ്കാവ് - മീഞ്ചന്ത ബൈപ്പാസിൽ കോട്ടൺമിൽ ജംഗ്‌ഷന്‌ സമീപത്തെ റോഡിലെ അപകടഭീഷണി സൃഷ്ടിക്കുന്ന കുഴി നികത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ബേപ്പൂർ വില്ലേജ് രാരീരം അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഫിഷറീസ് വകുപ്പിൽ നിന്നും സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വില്ലേജിലെ പട്ടയം ലഭിക്കാത്തവർക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസിൽദാർ എ.എം പ്രേംലാൽ, ഭൂരേഖ തഹസിൽദാർ ശ്രീകുമാർ, വാഴയിൽ ബാലകൃഷ്ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date