Skip to main content

കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യും  

 

കുഞ്ഞിപ്പള്ളിയിലെ കടകൾക്ക് സമീപത്തുള്ള കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തീരുമാനമായി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട്ടങ്ങളുടെ അവശിഷ്ടങ്ങൾ കടകൾക്ക് മുന്നിൽ നിന്നും എടുത്തു മാറ്റാത്തതിനെ തുടർന്ന് വ്യാപാരം നടത്താൻ കഴിയാതെ പ്രയാസപ്പെടുന്ന കച്ചവടക്കാർക്ക് ആശ്വാസവുമായി കെ.കെ രമ എം എൽ എ. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങൾ എത്രയും പെട്ടന്ന് എടുത്തു മാറ്റണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്യാമെന്ന് ദേശീയപാത അധികൃതർ എം എൽഎക്ക് ഉറപ്പ് നൽകി.

കടകൾക്ക് മുന്നിൽ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടത് താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് കെ.കെ.രമ എം.എൽ.എ  സ്ഥലങ്ങൾ സന്ദർശിച്ചു.
അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മറും സംഘത്തിലുണ്ടായിരുന്നു.

date