Skip to main content

മനോജിന് ഇനി വെളിച്ചം ലഭിക്കും; കൈത്താങ്ങായി മന്ത്രിയുടെ ഇടപെടൽ

 

ഒരു വർഷത്തിലേറെയായി വൈദ്യുതി കണക്ഷൻ ലഭിക്കാൻ മനോജ് ശ്രമങ്ങൾ തുടങ്ങിയിട്ട്. ബാലുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന കോളേറകണ്ടി മനോജിന് വയലിന് നടുവിലൂടെയുള്ള പൊതുവഴിയിലൂടെ  പോസ്റ്റ് ലൈൻ വലിക്കാൻ ഉടമ സമ്മതിക്കാത്തതിനാൽ
വെളിച്ചമെന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.
ഇതിന് പരിഹാരം തേടിയായിരുന്നു 
കൊയിലാണ്ടി താലൂക്ക് അദാലത്തിലേക്ക് മനോജ്  എത്തിയത്.

റവന്യൂ മന്ത്രി കെ രാജന്   മുന്നിൽ എത്തിയ പരാതി  ന്യായമാണെന്ന് കണ്ടതോടെ മന്ത്രി ഉദ്യോഗസ്ഥരോട് ഉടനടി പരിഹാരം കാണാൻ നിർദ്ദേശിക്കുകയായിരുന്നു.

തന്റെ പ്രശ്നത്തോടൊപ്പം ഒരു നാടിന്റെ പ്രശ്നമായി മാറുന്ന തണ്ണീർത്തട നികത്തലും കയ്യേറ്റവും  മനോജ് മന്ത്രിയെ ധരിപ്പിച്ചു. പ്രസ്തുത വിഷയത്തിലും അനുഭാവ പൂർണമായ നടപടിയെടുക്കുമെന്നു മനോജിന് മന്ത്രി ഉറപ്പ് നൽകി.

date