Skip to main content

പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറി

 

സംസ്ഥാനസര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ മുഖേന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോല്‍ദാനം നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം. ഇ വി സുനിത വിവിധ വാര്‍ഡുകളിലെ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ ഭവനങ്ങളുടെ താക്കോലുകള്‍ കൈമാറി. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരന്‍ അധ്യക്ഷത വഹിച്ചു.
ജിത വേലായുധന്‍, ഓമന സുകുമാരന്‍, അനു ഒ ടി, അരുണ്‍ ബാബു, ഓമന സാബു എന്നിവര്‍ക്കാണ് ലൈഫ് മിഷന്‍ മുഖേന വീട്  ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി എ ആര്‍ ഉഷ, വാര്‍ഡ് അംഗങ്ങളായ അച്ചാമ്മ ജോയി, ഭാസ്‌കരന്‍ എക്കാലയില്‍, ജോര്‍ജ്ജ് എം വി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരസ്വതി പി ജി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date