Skip to main content

മലയാളത്തില്‍ രേഖകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ പരാതി നല്‍കാം

 

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രേഖകള്‍ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ അവ മറ്റു ഭാഷകളില്‍ മാത്രം പുറപ്പെടുവിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ /സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ കേരള നിയമസഭ ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കാം. ചെയര്‍മാന്‍/സെക്രട്ടറി, ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണു പരാതികള്‍ നല്‍കേണ്ടത്. ഇ-മെയില്‍: ofl@niyamasabha.nic.in.

date