Skip to main content

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലന പരിപാടി

ഇടുക്കി ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 17 ന് രാജമുടി ഡിപോള്‍ പബ്ലിക് സ്‌കൂളിലും 20 ന് കട്ടപ്പന ഒസ്സാനം സ്‌കൂളില്‍ വച്ചുമാണ് പരിശീലനം. ഇടുക്കി ആര്‍ടി ഓഫീസിന് കീഴില്‍ വരുന്ന മുഴുവന്‍ സ്‌കൂള്‍ ഡ്രൈവര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ഡ്രൈവര്‍മാരെ അടുത്ത അധ്യായന വര്‍ഷം സ്‌കൂള്‍ ബസുകള്‍ ഓടിക്കുവാന്‍ അനുവദിക്കുന്നതല്ല എന്നും ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ അറിയിച്ചു.

date