Skip to main content
എൻ്റെ കേരളം വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച യുവാക്കളെ ആദരിക്കൽ മന്ത്രി കെ രാജൻ നിർവഹിക്കുന്നു

യുവതലമുറ മാനവികതയുടെ പതാക വാഹകരാകണം : മന്ത്രി കെ. രാജൻ

ഡോ. വന്ദന ദാസിനെ ചടങ്ങിൽ അനുസ്മരിച്ചു

സാംസ്കാരിക അപചയത്തിനെതിരെ ജാഗ്രത പുലർത്തി പോരാട്ടം നടത്തുന്ന തലമുറയായി യുവത മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. അഭിരുചികൾക്കനുസരിച്ച് മക്കളെ നയിക്കാൻ മാതാപിതാക്കൾ സന്നദ്ധരവണം എന്നും എൻ്റെ കേരളം യങ് അച്ചിവേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം അന്തരിച്ച ഡോ. വന്ദന ദാസിനെ ചടങ്ങിൽ മന്ത്രി കെ.രാജൻ സ്മരിച്ചു. ലഹരി മാഫിക്കെതിരെയുള്ള പോരാട്ടം അതിശക്തമാക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നീചമായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കേരള ജനത പോരാടിയാണ് പരിവർത്തനപ്പെട്ടത്,  ലഹരിക്കെതിരായ പോരാട്ടം നടത്താനും മൂല്യവത്തായി തലമുറകളെ വാർത്തെടുക്കാനും രക്ഷിതാക്കൾ ജാഗരൂകരാകണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. 

സമസ്ത മേഖലകളിൽ നിന്നുമായി 205 യുവപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ചവരായ 35 വയസ്സിന് താഴെയുള്ള, ദേശീയ സംസ്ഥാന ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചവരുമായ യുവ പ്രതിഭകളെയാണ് ആദരിച്ചത്. ഇതോടൊപ്പം കേരളം വളർച്ചയും യുവാക്കളും എന്ന വിഷയത്തിൽ  യുവ പ്രതിഭകൾ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചതോടെ സദസ്സിന് ഏറെ പ്രചോദനമായി.   

എൻറെ കേരളം പ്രദർശന വിപണന മേളയിൽ നടന്ന യങ് അചീവേഴ്സ് മീറ്റിൽ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബസന്ത് ലാൽ അധ്യക്ഷനായിരുന്നു. കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ മോഡറേറ്ററായി. തൃശൂർ ജില്ലാ ഇൻഫമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date