Skip to main content
എൻറെ കേരളം പ്രദർശന വിപണനമേളയിലെ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്

സ്‌കൂൾവിപണി വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്

 

കോട്ടയം: സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂൾവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്. നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്‌കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ സാമഗ്രികളും ഈ സ്റ്റാളിൽ നിന്ന് വാങ്ങാനാകും. പൊതുവിപണിയിൽ നിന്ന് 40 ശതമാനം വിലക്കുറവിലാണ്  ഇവിടെ വിൽപ്പന. ചെറിയ ബാഗുകൾ 345 രൂപ മുതലും വലിയ ബാഗുകൾ 640 രൂപ മുതലും ലഭിക്കും.
 200 പേജുള്ള ചെറിയ നോട്ട് ബുക്കുകൾക്ക് 30 രൂപയാണ് വില. ഇരട്ടവര ബുക്ക് - 29 രൂപ, എ ഫോർ ബുക്ക് -66 രൂപ, എ ഫോർ പേപ്പർ ഒരു ബണ്ടിൽ -298, കുട - 395 രൂപ മുതൽ എന്നിങ്ങനെയാണ് വില. പേന, പെൻസിൽ, സ്‌കെയിൽ , ബോക്‌സ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ,
 നോട്ട്ബുക്ക്, ബാഗ്, കുട, ബോക്‌സ് തുടങ്ങിയവ കിറ്റുകളായും വാങ്ങാം. ഓഫീസ് സ്റ്റേഷനറി സാധനങ്ങൾക്കും വിലക്കുറവുണ്ട്.  രക്ഷകർത്താക്കളെ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള ചെലവുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കും. ഈ സാഹചര്യത്തിലാണ് സർക്കാർ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ സാമഗ്രികൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

date