Post Category
കനത്ത മഴ ജില്ലയില്‍ ആറ് മരണം
കനത്ത മഴയില്‍ വ്യാഴാഴ്ച കോഴിക്കോട് ജില്ലയില്‍ ആറ് പേര് മരിച്ചു. ഇതില്‍ ഒരു കുട്ടി മലപ്പുറം സ്വദേശി. മാവൂരില്‍ (ഊര്‍ക്കടവ്) വീടിന്റെ മതില് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കൊടുവള്ളി കരുവംപൊയില്‍ മുഹമ്മദ് സമ്മാന്റെ മകള്‍ ഫാത്തിമ തന്‍ഹ, പെരുമണ്ണ മുണ്ടുപാലം തോന്നിക്കല്‍ മുഹമ്മദിന്റെ മകന് റസ്നാസ് എന്നിവരാണ് മരിച്ചത്. കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി പ്രകാശന്, പ്രവീണ്‍ എന്നിവര്‍ മരിച്ചു. ശിവപുരത്ത് തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ട് കാണാതായ ഈയാട് ചേലത്തൂര്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിന്റെ ധ7പ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തെരച്ചിലാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
date
- Log in to post comments